
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ കാറിന്റെ ബോണറ്റിനുള്ളിൽ നിന്നും ഒരു വലിയ പെരുമ്പാമ്പിനെ പിടികൂടുന്നതിന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്കക്കപെട്ടു( python being inside the bonnet of a car). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 17 ന് കോട്‌വാലി നഗറിലെ ആവാസ് വികാസ് കോളനിയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ കാറിനുള്ളിൽ നിന്ന് പെരുമ്പാമ്പിനെ രക്ഷിക്കുന്നത് കാണാം.
എന്നാൽ കാറിനുള്ളിൽ എഞ്ചിന് സമീപം ഒളിച്ചിരുന്ന കൂറ്റൻ പാമ്പിനെ പുറത്തെടുത്തതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിലും ഭയാശങ്കയുണ്ടാക്കിയതോടെ ചർച്ചയ്ക്ക് തുടക്കമിട്ടു.