
ഇന്ത്യൻ റെയിവേയിലെ ഒരേ ട്രെയിൻ ടോയ്‌ലറ്റിൽ നിന്ന് വ്യത്യസ്ത സമയങ്ങളിൽ പുറത്തിറങ്ങുന്ന പുരുഷന്റെയും സ്ത്രീയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ ചിരി പടർത്തി( Indian railway toilets). സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @kalyug_hun എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ആഗസ്റ്റ് 19 ചൊവ്വാഴ്ചയാണ് ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ദൃശ്യങ്ങളുടെ കൃത്യമായ സ്ഥലം, തീയതി, സമയം എന്നിവ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ദൃശ്യങ്ങളിൽ, മുഖംമൂടി ധരിച്ച ഒരാൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാം. ശേഷം വാതിൽ അടയ്ക്കുന്നു. എന്നാൽ ഏതാനും മിനിറ്റുകൾക്ക് ശേഷം ഒരു സ്ത്രീ അതേ ടോയ്‌ലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. ദൃശ്യങ്ങൾ പുറത്തു വനനത്തോടെ ഇന്ത്യൻ റയിൽവെയുടെ തീവണ്ടിയിലെ ടോയ്‌ലറ്റുകൾ ഓയോ റൂമികളാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.