
മനുഷ്യനെ കൊണ്ട് എഞ്ചിൻ ഓയിൽ കുടിക്കാൻ കഴിയുമോ? എന്നാൽ എഞ്ചിൻ ഓയിൽ മാത്രം കുടിച്ച് ജീവിക്കുന്ന കർണാടക ശിവമോഗ സ്വദേശിയായ ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്(Shivamogga native living on only engine oil). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @avalakki_pavalakki എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, എഞ്ചിൻ ഓയിലും ചായയും മാത്രം കുടിച്ചു ജീവിക്കുന്ന ശിവമോഗയിലെ ഓയിൽ കുമാർ(33) എന്നറിയപ്പെടുന്ന മനുഷ്യനെ കാണാം. അരിയും ചപ്പാത്തിയും കഴിക്കുന്നതിനുപകരം, ദിവസവും 7-8 ലിറ്റർ വേസ്റ്റ് എഞ്ചിൻ ഓയിലും ചായയും കഴിച്ചാണ് അദ്ദേഹം ജീവിക്കുന്നത്. ഇതുവരെ ആശുപത്രിയിൽ പോകുകയോ വൈദ്യസഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ആരോഗ്യകരമായ ജീവിതശൈലിയാണ് നയിക്കുന്നതെന്നും ഓയിൽ കുമാർ പറയുന്നു. മാത്രമല്ല; ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ സവിശേഷ ജീവിതശൈലി സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എഞ്ചിൻ ഓയിൽ കുടിച്ചു ജീവിക്കുന്ന ഇയാൾ ലോകാരോഗ്യ വിദഗ്ധർക്ക് ഒരു നിഗൂഢതയാണെന്നാണ് വിവരം.