മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിൽ നിന്നും മൃതദേഹം കൊണ്ടുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(dead body cremation). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടത്.
മധ്യപ്രദേശിലെ കാട്നി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. കുത്‌ല പോലീസ് സ്റ്റേഷൻ പ്രദേശത്ത് നിന്നും ലഭിച്ച അജ്ഞാത മൃതദേഹം 72 മണിക്കൂറിന് ശേഷം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിന് ദൃശ്യങ്ങളാണ് പുറത്തു വന്നത്.
മൃതദേഹം ഇരുമ്പ് വടി ഉപയോഗിച്ച് വലിച്ചിഴച്ച് ഒരു മാലിന്യ ട്രാക്ടർ-ട്രോളിയിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. മരണാനന്തര ബഹുമാനം ലഭിക്കാതെയാണ് മൃതദേഹത്തെ പരിപാലിക്കുന്നത്. അതേസമയം, ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ നെറ്റിസൺസ് പ്രതിഷേധവുമായി രംഗത്തെത്തി.