
കർണാടകയിലെ ശിവമോഗയിൽ പെരുമ്പാമ്പുകളെയും ഒരു മൂർഖനെയും റീലുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(pythons and a cobra being used to make reels). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @sanjevaniNews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ശിവമോഗയിലെ ഇന്ദിരാനഗറിലെ മാത്തൂർ റോഡിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ദൃശ്യങ്ങളിൽ, രണ്ട് ഇന്ത്യൻ പെരുമ്പാമ്പുകളെയും ഒരു മൂർഖനെയും കാണാം. അഗുംബെ കാടുകളിൽ നടന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളിൽ റീലുകൾ നിർമ്മിക്കുന്നതിനായി പാമ്പുകളെ ഉപദ്രവിക്കുന്നതായി പറയുന്നു.
ഇൻസ്റ്റാഗ്രാം റീലുകൾ ചിത്രീകരിച്ച പ്രതി മുഹമ്മദ് ഇർഫാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കി.