
മധ്യപ്രദേശിലെ ഉജ്ജയിനിൽ, സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കാനായി പിതാവ് മകന്റെ ജീവൻ പണയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(father risking son's life to shoot reel). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @hbtv_in എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, അച്ഛൻ മകനെ ഒരു കാറിൽ ഡ്രൈവറുടെ സൈഡ് ഡോറിൽ പറ്റിപ്പിടിച്ചു നിർത്തുകയും കാർ മുന്നോട്ടെടുക്കുകയും ചെയ്യുന്നത് കാണാം. പിതാവ് മകന്റെ ജീവൻ പണയപ്പെടുത്തിയാണ് ഈ പ്രവർത്തി ചെയ്യുന്നത്.
വിശാലയിലെ ഋഷി നഗറിൽ താമസിക്കുന്ന ദീപക് പംനാനി എന്നയാളാണ് ഈ പ്രവർത്തിക്കു മുതിർന്നതെന്നാണ് വിവരം. സംഭവം നടക്കുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥനും സ്ഥലത്ത് എത്തുന്നതും കുട്ടിയെ കാറിൽ നിന്നും ഇറങ്ങുന്നതും കാണാം. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസണ്‍മാരില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയർന്നു വന്നത്.