ആസ്‌ട്രേലിയൻ യുവാവ് തന്റെ ടീ-ഷർട്ടിനുള്ളിൽ ഒളുപ്പിച്ച് ടിവി മോഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Australian man trying to steal TV

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ ഇൻസ്റ്റാഗ്രാമിൽ @ 7newsadelaide എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Australian man trying to steal TV
Published on

ആസ്‌ട്രേലിയയിലെ വൈയല്ല നഗരത്തിലെ ഒരു മനുഷ്യൻ താരതമ്യേന വലിയ ഒരു ടിവി മോഷ്ടിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Australian man trying to steal TV). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ ഇൻസ്റ്റാഗ്രാമിൽ @ 7newsadelaide എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ആസ്‌ട്രേലിയയിലെ ഒരു ഇലക്ട്രോണിക്സ് കടയിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ ഒരു മനുഷ്യൻ തന്റെ ടീ-ഷർട്ടിനുള്ളിലേക്ക് ഒരു വലിയ ടി.വി തിരുകാൻ ശ്രമിക്കുന്നത് കാണാം. പക്ഷേ അത് മറയ്ക്കാൻ അയാൾക്ക് കഴിയുന്നില്ല. മാത്രമല്ല, അയാൾ നടക്കാൻ തുടങ്ങുകയും കടയുടമകളുടെയും ജീവനക്കാരുടെയും കണ്ണിൽ പെടാതിരിക്കാൻ അശ്രദ്ധമായി കടയിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം വീഡിയോ പുറത്തു വന്നതോടെ നെറ്റിസൺസിനിടയിൽ ഞെട്ടലുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com