
യു.എസ് റെയിൽവേ പ്ലാറ്റ്‌ഫോമിലെ സ്‌ട്രോളറിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(an attempt to kidnap a child). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @FoxNews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഉട്ടാ സംസ്ഥാനത്തെ ഒരു റെയിൽവേ സ്റ്റേഷനിലാണ് നടന്നതെന്നാണ് വിവരം. ദൃശ്യങ്ങളിൽ ഒരു സ്ത്രീ തന്റെ കുട്ടിയെ സ്‌ട്രോളറിൽ ഇരുത്തി പ്ലാറ്റ് ഫോമിലൂടെ നീങ്ങുന്നത് കാണാം.
എന്നാൽ ഉടൻ തന്നെ ഒരാൾ സ്ത്രീയെ സമീപിച്ച് കുട്ടി തന്റേതാണെന്ന് അവകാശപ്പെട്ട് തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പരിഭ്രാന്തരായ കുട്ടിയുടെ അമ്മ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി.
എന്നാൽ, പ്രതി സീറ്റ് ബെൽറ്റ് സ്ട്രാപ്പുകൾ ഊരാൻ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ സഹായത്തിനായി ഒന്ന് രണ്ടു പേർ ഓടിയെത്തുന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് അയാൾ കടന്നു കളയുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. പകൽ വെളിച്ചത്തിൽ നടന്ന ഈ സംഭവം നെറ്റിസണ്സിനിടയിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.