
മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ഒരു ബാങ്കിൽ വൻ മോഷണം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(man stealing money from bank). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @aajtak എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു യുവാവ് ഒരു ഉപഭോക്താവിന്റെ പണം നിറച്ച ബാഗ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ തന്ത്രപൂർവ്വം കവരുന്നത് കാണാം. മേശയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന ഒരു ബാഗാണ് നീല ടീ-ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവ് മോഷ്ടിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തതായാണ് വിവരം.