
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിയന്ത്രണം നഷ്ടമായ മാലിന്യ ട്രക്ക് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു(truck accident). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Deadlykalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
അഹമ്മദാബാദിലെ ജമാൽപൂർ പ്രദേശത്താണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ഒരു മാലിന്യ ട്രക്ക് തെരുവിലെ 7 വാഹങ്ങളിൽ ഇടിച്ചു മുന്നോട്ട് നീങ്ങുന്നത് കാണാം.
അപകടത്തിൽ ഒരാൾ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ രാഹുൽ ഹരേഷ് പർമർ എന്ന ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
അതേസമയം "അഹമ്മദാബാദിലെ ജമാൽപൂരിൽ, ഒരു മാലിന്യ ട്രക്ക് ഒരു അപകടത്തിന് കാരണമായി. അത് ഒന്നിനുപുറകെ ഒന്നായി 7 വാഹനങ്ങളിൽ ഇടിച്ചു, അതിന്റെ ഫലമായി ഒരാൾക്ക് d3@th." - എന്നാണ് ദൃശ്യങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.