
ജയ്പൂരിലെ ചിത്രകൂട് സ്റ്റേഡിയത്തിന് സമീപം സൈനികനെ അമിതവേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(car hitting a soldier). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്സിലാണ് സിസിടിവി ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ സൈനികൻ സൈക്കിളിൽ സഞ്ചരിക്കുന്നത് കാണാം. ഈ സമയം അമിതവേഗതയിൽ നിയന്ത്രണം വിട്ട കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചു.
ഏകദേശം 10 അടിയോളം സൈനികനെ കാർ വലിച്ചിഴക്കുകയും ചെയ്തു. അപകട സമയത്ത് തന്നെ ജീവൻ നഷ്ടമായ സൈനികൻ വിരമിച്ച ക്യാപ്റ്റൻ നർസാറാം ജജ്ദ(65) ആണെന്ന് സ്ഥിരീകരിച്ചിട്ടൂണ്ട്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട വനിതാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവർ ജാമ്യത്തിൽ ഇറങ്ങിയതായാണ് വിവരം.