
അനസ്തേഷ്യയില്ലാതെ പച്ചകുത്തിയ നായയെ ഷാങ്ഹായിലെ പെറ്റ് ഫെയർ ഏഷ്യയിൽ പ്രദർശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി(dog being tattooed without anesthesia). എക്‌സിൽ @RealPaulMueller എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ വളർത്തുമൃഗ വ്യവസായ പരിപാടികളിലൊന്നായ പെറ്റ് ഫെയർ ഏഷ്യയിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്.
ദൃശ്യങ്ങളിൽ വലിയ വർണ്ണാഭമായ ഡ്രാഗൺ ടാറ്റൂകൾ കൊണ്ട് പൊതിഞ്ഞ ഒരു മെക്സിക്കൻ രോമമില്ലാത്ത നായയെയാണ് കാണാനാവുക. കട്ടിയുള്ള ഒരു സ്വർണ്ണ ശൃംഖലയും ഒരു റിസ്റ്റ് വാച്ചും കൊണ്ട് നായയെ അലങ്കരിച്ചിട്ടുണ്ട്.
എന്നാൽ രോമമില്ലാത്ത നായയെ അനസ്തേഷ്യ ഉപയോഗിക്കാതെയാണ് പച്ചകുത്തിയതെന്ന് ഉടമ വെളിപ്പെടുത്തിയതോടെ വളർത്തുമൃഗ പ്രദർശനത്തിൽ നിന്ന് ഒഴുവാക്കിയതായാണ് വിവരം. ആഗസ്റ്റ് 22 ന് പുറത്തുവന്ന ദൃശ്യങ്ങൾ ലോക വ്യാപകമായി വൻ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.