
പെറുവിലെ ലാ മോളിനയിൽ ബാർബർ ഷോപ്പിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചു കയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(car crashing into a barber shop). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ShanghaiEye എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു പ്രാദേശിക ബാർബർ ഷോപ്പിലേക്ക് ഒരു കാർ ഇടിച്ചു കയറുന്നത് കാണാം. സ്ത്രീ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയുടെ ഗ്ലാസ് ഭിത്തിയിൽ ഇടിച്ചു തെറിപ്പിക്കുന്നുണ്ട്. കാർ കടയിലുണ്ടായിരുന്ന രണ്ട് പേരെ ഇടിച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതാണ് പുറത്ത് വന്നത്.