പഞ്ചാബിൽ ഒരു കാള, വൃദ്ധനെ 12 അടി ഉയരത്തിലേക്ക് കുത്തി എറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | bull throwing an elderly man

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Abhimanyu1305 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
bull
Published on

പഞ്ചാബിലെ ഫാസിൽക്കയിൽ ഒരു കാള വൃദ്ധനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു(bull throwing an elderly man). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Abhimanyu1305 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഫാസിൽക്കയിലെ ബാങ്ക് കോളനി പ്രദേശത്ത് ആഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ദൃശ്യങ്ങളിൽ, ഒരു വൃദ്ധൻ റോഡിലൂടെ നടന്നു വരുന്നത് കാണാം. എതിർ ദിശയിൽ നിന്നും ഒരു കാളയും വരുന്നുണ്ട്. എന്നാൽ കാള വൃദ്ധൻറെ അടുത്തെത്തിയതോടെ അക്രമകാരിയാകുന്നു.

കാള വൃദ്ധനെ 12 അടി ഉയരത്തിലേക്ക് കുത്തി എറിഞ്ഞു. വൃദ്ധൻ വീടിനടുത്തുള്ള റോഡരികിലെ ഇഷ്ടിക കൂമ്പാരത്തിലേക്കാണ് ചെന്ന് വീണത്. വീഴ്ചയിൽ വൃദ്ധന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദൃശ്യങ്ങളിലുള്ളത് ബാങ്ക് കോളനി നിവാസിയായ രാംരാജ്(70) ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസണ്സിനിടയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com