
യുഎസിലെ കാലിഫോർണിയയിൽ ജ്വല്ലറിയിൽ കൊള്ളയടിക്കാനായി അതിക്രമിച്ചു കയറുന്ന 25 അംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു(gang breaking into a jewelry store). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FrontalForce എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം കാലിഫോർണിയയിലെ സാൻ റാമോണിലെ ഒരു ജ്വല്ലറിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നടന്നത്.
ദൃശ്യങ്ങളിൽ, ഏകദേശം 25 പേരടങ്ങുന്ന ഒരു സംഘം ഒരു ജ്വല്ലറിയിൽ അതിക്രമിച്ചു കയറുന്നത് കാണാം. മുഖംമൂടി ധരിച്ച സംഘം കടയിലേക്ക് ഇരച്ചുകയറി ബാറുകളും പിക്കാക്സുകളും ഉപയോഗിച്ച് ഡിസ്പ്ലേകൾ തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഘാംഗങ്ങളുടെ കൈവശം കുറഞ്ഞത് 3 തോക്കുകളെങ്കിലും ഉണ്ടായിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജ്വല്ലറിയിൽ നിന്നും ഏകദേശം 9 കോടിയിലധികം വിലവരുന്ന വസ്തുക്കൾ മോഷ്ടാക്കൾ കവർന്നതായാണ് വിവരം.
അതേസമയം സംഭവത്തിൽ, ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.