
രാജസ്ഥാനിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബൊലേറോ ഇടിച്ചുകയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Bolero ramming). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @drnidhimalik എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
മെൽഖേഡി റോഡ് ബൈപാസിലെ പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, നിയന്ത്രണം നഷ്ടമായ ഒരു ബൊലേറോ ബൈക്ക് യാത്രികരെയും സൈക്കിൾ യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുന്നത് കാണാം.
അപകടം നടന്നതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അതേസമയം അപകടത്തിൽ 5 പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.