കപ്പൽ അപകടം: 'വാൻഹായ്‌ 503' ചരക്കുകപ്പലിന് തീ പിടിക്കുന്ന തത്സമയ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം | cargo ship

കപ്പലിൽ ഉണ്ടായിരുന്ന 620 കണ്ടെയ്‌നറുകളിൽ 157 കണ്ടൈനറുകളിലായി വിവിധ ക്ലാസുകളിലുള്ള ഗുരുതര രാസവസ്തുക്കൾ ഉണ്ടെന്നാണ് വിവരം.
cargo ship
Published on

കോഴിക്കോട്: ബേപ്പൂരിൽ കേരള തീരത്തിനടുത്ത് കടലിൽ വച്ച് തീ പിടിച്ച 'വാൻഹായ്‌ 503' ചരക്കുകപ്പലിലെ തീ നിയന്ത്രണ വിദേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു(cargo ship). കപ്പലിന്റെ അപ്പർ ഡെക്കിലാണ് സ്ഫോടനത്തെ തുടർന്ന് തീ പിടിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരെ ഇതുവരെ രക്ഷപെടുത്തി മാംഗ്ലൂർ പോർട്ടിലേക്ക് മാറ്റി. 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 4 പേർക്കായുള്ള തിരച്ചിൽ പുരോഗാമിക്കയാണ്. അതേസമയം ചരക്കുകപ്പലിന് തീ പിടിക്കുന്ന തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കപ്പലിൽ ഉണ്ടായിരുന്ന 620 കണ്ടെയ്‌നറുകളിൽ 157 കണ്ടൈനറുകളിലായി വിവിധ ക്ലാസുകളിലുള്ള ഗുരുതര രാസവസ്തുക്കൾ ഉണ്ടെന്നാണ് വിവരം. അതിൽ ക്ലാസ് 6.1 വിഷമുള്ള രസവസ്തുക്കളാണുള്ളത്. ക്ലാസ് 3 യിൽ തീ പിടിക്കാൻ സാധ്യതയുള്ള ദ്രാവകമാണുള്ളത്. ക്ലാസ് 4.1 ൽ തീ പിടിക്കാൻ സാധ്യതയുള്ള ഖരാവസ്തുക്കളാണുള്ളത്. ക്ലാസ് 4.2 ൽ തനിയെ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളാണുള്ളത്.

ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവ കടലിൽ കലർന്നാൽ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. അതേസമയം തീ പിടിച്ച ചരക്കു കപ്പലിൽ രക്ഷാപ്രവർത്തനം നടത്താനായി നാവിക സേനയുടെ കൂടുതൽ കപ്പലുകൾ ദുരന്തസ്ഥലത്തേക്ക് തിരിച്ചു. നാവികസേനയുടെ INS സൂറത്ത്, INS സത്‌ലജ്, സമുദ്ര പ്രഹർ, ഡ്രോണിയർ വിമാനങ്ങൾ ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com