"അവൾ അവളുടെ ലോകത്താണ്..."; അരുണാചലിലെ സ്കൂളിൽ ദേശീയ ഗാനാലാപനത്തിൽ മുഴുകിയ കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറൽ.., വീഡിയോ | girl singing national anthem

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @Mutchu4 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്.
girl
Published on

സ്കൂളിൽ ദേശീയഗാനം ആലപിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(girl singing national anthem). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @Mutchu4 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്.

അരുണാചൽ പ്രദേശിലെ ഒരു സ്‌കൂളിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. ദൃശ്യങ്ങളിൽ ഒരു കൊച്ചു പെൺകുട്ടി കണ്ണടച്ച് നിന്ന് ദേശീയ ഗാനം ആലപിക്കുന്നത് കാണാം.

അവൾ അവളുടേതായ ലോകത്ത് മുഴുകിയിരിക്കുന്ന നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം 1.4 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഹൃദയഹാരിയായ ദൃശ്യങ്ങളെ നെറ്റിസൺസ് ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി പേരാണ്‌ ദൃശ്യങ്ങൾക്ക് പ്രതികരണമറിയിച്ച് രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com