
ഹോളിവുഡിലെ ഫ്ലോറിഡ ബീച്ചിൽ ഡൈവേഴ്‌സ് സംഘത്തിന് നേരെ ആക്രമണം നടത്തുന്ന സ്രാവിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു(Shark attack). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @ABCNews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്
സ്രാവിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. 40 വയസ് പ്രായം വരുന്ന ഡൈവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ജൂൺ 24 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അപകടം നടന്നയുടൻ തന്നെ ഹോളിവുഡ് ഫയർ റെസ്ക്യൂ ഓഷ്യൻ ഡ്രൈവിലെ 4100 ബ്ലോക്കിൽ എത്തി രക്ഷാപ്രവർത്തനം നടത്തി.