
ഗുജറാത്തിലെ മീററ്റ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അനാസ്ഥയിൽ ഒരു ജീവൻ പൊലിഞ്ഞു(Serious lapse). അധികൃതരുടെ അനാസ്ഥയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് ദൃക്‌സാക്ഷികൾ പുറത്തു വിട്ടത്. എകിസിലെ @hindipatrakar എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ നെറ്റിസണ്സിനിടയി പ്രതിഷേധം ശക്തമായി തുടരുകയാണ്.
ഹസൻപൂർ കാല ഗ്രാമം സ്വദേശിയായ സുനിൽ കുമാറിന് ഞായറാഴ്ച രാത്രി അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ യുവാവിനെ മീററ്റ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒപ്പം ഗ്രാമത്തലവൻ ജഗ്ഗിയും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി.
എന്നാൽ യുവാവിനെ പരിശോധിക്കാനുള്ള ഡോക്ടർ മാത്രം അപ്പോഴും എത്തിയിരുന്നില്ല. മാത്രമല്ല; പുറത്തുവന്ന ദൃശ്യങ്ങളിൽ അത്യാഹിതവിഭാഗത്തിലെ ജീവനക്കാരൻ സുഖമായി ഉറങ്ങുന്നതും കാണാം. അയാളെ ഉണർത്താൻ ഒരു സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും ജീവനക്കാരൻ ഇതൊന്നും അറിയാതെ ഉറങ്ങുകയാണ്.
അതേസമയം യഥാ സമയം വൈദ്യസഹായം ലഭിക്കാത്തതിനെ തുടർന്ന് സുനിൽ മരണമടഞ്ഞു. ഇത് ഗ്രാമവാസികൾക്കിടയിൽ കടുത്ത രോഷം ആളിക്കത്തിച്ചതായാണ് വിവരം.