തെലങ്കാനയിലെ ഹൈദരാബാദിൽ റോഡിന്റെ മധ്യത്തിൽ ഒരു സർക്കാർ ബസിന് മുകളിൽ അർദ്ധ നഗ്നരായി നിന്ന് പലസ്തീൻ പതാക വീശുന്ന പുരുഷന്മാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Semi-naked men waving Palestinian flag).
ദൃശ്യങ്ങളിൽ രണ്ടോ മൂന്നോ പുരുഷന്മാർ വാഹനത്തിന് മുകളിൽ നിൽക്കുന്നത് കാണാം. ഇതിൽ ഒരാൾ പലസ്തീൻ പതാക വീശുകയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ സംഭവം ഫോണിൽ പകർത്തുന്നുണ്ട്.
പോലീസ് ആളുകളോട് ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ ബസിൽ നിന്ന് പതാക വീശുന്നത് തുടർന്നു. ശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായാണ് വിവരം. നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.