
ഗംഗാ നദിയിൽ മുങ്ങിത്താഴുന്ന തീർത്ഥാടകരെ എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിന്റെ ധീരമായ പ്രവൃത്തിയുടെ ദൃശ്യങ്ങൾ സോഷ്യ മീഡിയയിൽ വൈറലാകുന്നു(Ganga river).
ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഉദ്യോഗസ്ഥരുടെ പ്രവർത്തിയെ പ്രശംസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @uksdrf എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ കാൻഗ്ര ഘട്ടിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുന്ന 6 തീർത്ഥാടകരെ കാണാം. ഇവരെ രക്ഷിക്കാനായി സമയം പാഴാക്കാതെ ഗംഗാ നദിയിലേക്ക് സംസ്ഥാന ദുരന്ത നിവാരണ സേന ഇറങ്ങുന്നതും വളരെയേറെ സാഹസികമായി അവരെ രക്ഷപെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ഹരിദ്വാറിലെ കനത്ത മഴയ്ക്കിടയിലും തീർത്ഥാടന വേളയിൽ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗാ നദിയിൽ ജലനിരപ്പ് ഉയർന്നതാണ് തീർത്ഥാടകർ അപകടത്തിൽപെടാൻ കാരണം.