വിരാമമിട്ടത് 50 വര്‍ഷത്തെ നിഗൂഢതയ്ക്ക്: പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ​ഗവേഷകർ | Scientists have found new blood group

ചുവന്ന രക്താണുക്കളിലെ ആൻ്റിജൻ പ്രോട്ടീനുകളുടെ അഭാവമാണ് പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചത്
വിരാമമിട്ടത് 50 വര്‍ഷത്തെ നിഗൂഢതയ്ക്ക്: പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ​ഗവേഷകർ | Scientists have found new blood group
Updated on

ലണ്ടന്‍: പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ഗവേഷകർ. അന്‍പതു വര്‍ഷം നീണ്ടു നിന്ന നിഗൂഢതയുടെ ചുരുളാണ് ഇതോടെ അഴിഞ്ഞത്‌.(Scientists have found new blood group)

കണ്ടെത്തിയിരിക്കുന്നത് മാൽ (MAL) എന്ന് പേരിട്ടിരിക്കുന്ന പുതിയ രക്ത ഗ്രൂപ്പാണ്. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍ എച്ച് എസ് ബ്ലഡ് ആൻഡ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഇത് ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾക്ക് വഴിതെളിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ചുവന്ന രക്താണുക്കളിലെ ആൻ്റിജൻ പ്രോട്ടീനുകളുടെ അഭാവമാണ് പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.

1972ൽ ഒരു ​ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് ആദ്യമായി ഇക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com