
ഉത്തർപ്രദേശിലെ ഉന്നാവോയിൽ ദിവസങ്ങളായി തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിനെ സ്കൂൾ വിദ്യാർത്ഥിനി പരസ്യമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(girl harassed). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @yati_Official1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പെൺകുട്ടിയുടെ ധൈര്യത്തിന് വ്യാപകമായ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സ്കൂളിലേക്ക് പോകുമ്പോൾ പെൺകുട്ടിയെ പ്രതി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. നിരവധി തവണ പെൺകുട്ടി മുന്നറിയിപ്പുകൾ നൽകിയിട്ടും ഇയാൾ പിന്മാറാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പെൺകുട്ടി ഇയാളെ പിടിച്ചു നിർത്തി പലതവണ ചെരുപ്പ് കൊണ്ട് അടിക്കുകയും പ്രതിയുടെ കോളറിൽ കുതിപിടിക്കുകയും ചെയ്തത്.
ഇതിനൊക്കെ പുറമെ, പൊതുജനങ്ങളുടെ മുന്നിൽ ഒരു ഇഷ്ടിക ഉപയോഗിച്ച് അടിക്കാനോങ്ങുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ, ഗംഗാഘട്ടിലെ ബ്രഹ്മനഗർ സ്വദേശിയായ വാട്ടർ സപ്ലൈ ഇ-റിക്ഷാ ഡ്രൈവർ ആകാശിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.