
രാജസ്ഥാൻ തെരുവുകളിലൂടെ രണ്ട് സ്കൂൾ കുട്ടികൾ പൊതുനിരത്തിൽ കാർ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(car). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @timesnow എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുട്ടികളുടെ സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും ചൂണ്ടിക്കാട്ടി നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു.
ദൃശ്യങ്ങളിൽ, സ്കൂൾ യൂണിഫോമിൽ കുട്ടികൾ വാഹനമോടിക്കുന്നത് കാണാം. യാത്രക്കാരന്റെ സീറ്റിലിരിക്കുന്ന കുട്ടി ഫോൺ ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യുന്നു. അതേസമയം ഡ്രൈവർ സീറ്റിലിരിക്കുന്നയാൾ ക്യാമറയിലേക്ക് നോക്കുന്നതും കാണാം. വാഹനത്തിൽ പ്ലേ ചെയ്തിരിക്കുന്ന ഗാനത്തിനനുസരിച്ച് കുട്ടികൾ കൈകൾ കൊണ്ട് താളം പിടിക്കുന്നതും ചുണ്ടനക്കുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തു വന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് സോഷ്യൽ മീഡിയയിൽ വൈറലായി.