
വംശനാശഭീഷണി നേരിടുന്ന 'ഡാന' എന്ന ഒറാങ്ങ് ഉട്ടാന് റഷ്യൻ ബോക്‌സർ അനസ്താസിയ ലുച്ച്കിന പുക നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(orangutan). ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @CollinRugg എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ക്രിമിയയിലെ ഒരു സഫാരി പാർക്കിൽ വംശനാശഭീഷണി നേരിടുന്ന ഡാന എന്ന ഒറാങ്ങ് ഉട്ടാനെ റഷ്യൻ ബോക്‌സർ അനസ്താസിയ ലുച്ച്കിന(24) പുക നൽകുന്നത് കാണാം. വൈറൽ ദൃശ്യങ്ങളിൽ ഒറാങ്ങ് ഉട്ടാൻ പലതവണ പുക എടുക്കുകയും പുറത്തുവിടുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനു ശേഷം മുതൽ ഡാനയ്ക്ക് വിശപ്പ് നഷ്ടപ്പെട്ടു.
ദിവസത്തിന്റെ ഭൂരിഭാഗവും അത് അനങ്ങാതെ കിടക്കുന്നതായാണ് വിവരം. ഡാന പുക എടുക്കാൻ നേരം നിക്കോട്ടിൻ കാട്രിഡ്ജ് വിഴുങ്ങിയിരിക്കാമെന്നാണ് മൃഗഡോക്ടർ വാസിലി പിസ്കോവോയ് പറയുന്നത്.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഗുരുതരമായ ആരോഗ്യ സ്ഥിതിയിൽ തുടരുന്ന ഡാനയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുകയാണ് നെറ്റിസൺസ്. മാത്രമല്ല; ദാനയ്ക്ക് ഈ സ്ഥിതി വരുത്തിയ അനസ്താസിയ ലുച്ച്കിനയ്ക്കെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.