
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന പ്രണയാതുരരായ യുവ ദമ്പതികളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(moment of young couple on bike). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Mithileshdhar എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഗോരഖ്പൂരിലെ റോഡിലൂടെ ഒരു ബൈക്കിൽ യുവ ദമ്പതികൾ പരസ്പരം കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നത് കാണാം.
ഇരുവരും ഓടുന്ന ബൈക്കിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് സഞ്ചരിക്കുന്നത്. യുവാവ് ബൈക്ക് ഓടിക്കുമ്പോൾ കാമുകി അയാളുടെ മുന്നിലുള്ള ബൈക്ക് ടാങ്കിൽ ഇരുന്ന് അയാളെ മുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നു. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇവർക്കെതിരെ നടപടിയെടുത്തതായി ഗൊരഖ്പൂർ പോലീസ് അറിയിച്ചു.