കടലിന് മുകളിൽ ആകാശം തൊട്ട് ഭീമാകാരൻ റോൾ മേഘം; ആശങ്കയുടെ മുനമ്പിൽ നിന്ന് പോർച്ചുഗൽ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം... വീഡിയോ | Roll cloud

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @volcaholic1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
Roll cloud
Published on

പോർച്ചുഗലിലെ പോവോവ ഡോ വർസിമിന്റെ തീരപ്രദേശത്ത് ദൃശ്യമായ "റോൾ മേഘം" ജനങ്ങൾക്കിടയിൽ ഒരേസമയം ആശങ്കയും കൗതുകവും നിറച്ചു(Roll cloud). ജൂൺ 30 തിങ്കളാഴ്ച്ചയുണ്ടായ ഈ പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @volcaholic1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ കടലിന് മുകളിൽ ആകാശം തൊടും വിധം150 കിലോമീറ്ററോളം നീളത്തിൽ ട്യൂബ് ആകൃതിയിൽ മേഘങ്ങൾ ഉരുണ്ടു കൂടി വ്യാപിച്ചിരിക്കുന്നത് കാണാം. പോർച്ചുഗലിലെ കടൽത്തീരത്ത് 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലാണ് "റോൾ മേഘം" എന്ന ഈ പ്രതിഭാസം അനുഭവപ്പെട്ടത്.

തീവ്രമായ ഉഷ്ണതരംഗമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തൽ. വ്യത്യസ്ത താപനിലകളുള്ള വായു പിണ്ഡങ്ങളും കടൽക്കാറ്റും പരസ്പരം ഇടപഴകുമ്പോഴാണ് എങ്ങനെ സംഭവിക്കുക. അതേസമയം സമുദ്രത്തിൽ നിന്ന് ഉയർന്ന് കരയിലേക്ക് വരുന്ന ഈ പ്രതിഭാസം കണ്ടപ്പോൾ കടൽത്തീരത്തുണ്ടായിരുന്നവർ ഭയാശങ്കയിലായി. പലരും ഇത് തങ്ങളുടെ ഫോണിൽ പകർത്താൻ ശ്രമിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com