മഹാരാഷ്ട്രയിൽ നിർമ്മാണ സ്ഥലത്ത് ആർ‌എം‌സി ട്രക്ക് മറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | RMC truck overturns

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @MahaNews25 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
RMC truck overturns
Published on

പിംപ്രി-ചിഞ്ച്‌വാഡിലെ റാവെറ്റ് പ്രദേശത്ത് റെഡി മിക്സ് സിമന്റ് ട്രക്ക് അപകടകരമായി മറിയുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ ശ്രദ്ധപിടിച്ചു പറ്റി(RMC truck overturns). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @MahaNews25 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ചൊവ്വാഴ്ചയാണ് ഉണ്ടായത്. ദൃശ്യങ്ങളിൽ റാവെറ്റ് ഗാവോണിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ആർ‌എം‌സി ട്രക്ക് മറിയുന്നതാണ് കാണാനാവുക.

നിർമാണ പ്രവർത്തനം നടക്കുന്നതിനിടയിലേക്ക് ട്രാക്കിന് കടന്നു പോകാൻ ലഭ്യമായ സ്ഥലം വിശകലനം ചെയ്യാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇടുങ്ങിയ വഴിയിലൂടെ അയാൾ ട്രക്ക് കടത്തിവിടാൻ ശ്രമിച്ചു. ഇതോടെ ബാലൻസ് നഷ്ടപ്പെട്ട് ട്രാക്ക് മറിയുകയായിരുന്നു. മറിഞ്ഞ ട്രക്ക് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ വീണു. അതേസമയം ഭാഗ്യവശാൽ, ഡ്രൈവറും മറ്റ് നിർമ്മാണ സ്ഥലത്തെ തൊഴിലാളികളും കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com