
മധ്യപ്രദേശിലെ ഹർദയിൽ പാലത്തിന് മുകളിലൂടെ നദി കരകവിഞ്ഞൊഴുകുന്നത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(River). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @PTI_News എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, പാലത്തിന് മുകളിലൂടെ നദി കരകവിഞ്ഞൊഴുകുന്നത് കാണാം. അപകടകരമായ ഈ സ്ഥലത്ത്, ആളുകൾ നടന്നും വാഹനമോടിച്ചും പാലത്തിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നു. എന്നാൽ, അവർ യാതൊരു സുരക്ഷയുമില്ലാതെ വളരെയേറെ ശ്രദ്ധാപൂർവ്വമാണ് പാലം മുറിച്ചു കടക്കുന്നത്. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ നെറ്റിസണ്സിനിടയിൽ പാലം മുറിച്ചുകടക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു.
"മധ്യപ്രദേശ്: തുടർച്ചയായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നതിനിടയിൽ, ഹാർദയിൽ യാതൊരു സുരക്ഷാ നടപടികളുമില്ലാതെ ആളുകൾ കരകവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്നത് കണ്ടു" - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപെട്ടത്. അതേസമയം, മധ്യപ്രദേശിൽ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി നദികളും പാലങ്ങളും കരകവിഞ്ഞൊഴുകുകയാണ്.