

ജപ്പാനിലെ ഹൊക്കൈഡോ ദ്വീപ് തീരത്ത് അവിശ്വസനീയമായ തരത്തിൽ അപൂർവ്വയിനം വെളുത്ത ഓർക്ക തിമിംഗലങ്ങളെ കണ്ടെത്തി(white killer whale leaps). ജപ്പാനിലെ അഗ്നിപർവ്വത ദ്വീപായ ഹൊക്കൈഡോയ്ക്ക് സമീപമാണ് ഇവ പ്രത്യക്ഷപ്പെട്ടത്. വെളുത്ത കൊലയാളി തിമിംഗലം എന്നറിയപ്പെടുന്ന ല്യൂസിസ്റ്റിക് ഓർക്കകളുടെ ഒരു ചെറിയ കൂട്ടം സമുദ്രോപരിതലത്തിലൂടെ മത്സരിച്ചു നീന്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ അപൂർവ്വ ദൃശ്യങ്ങൾ ഫോട്ടോഗ്രാഫർ 'നൊറിയുകി ഹയാകാവയാണ് പകർത്തിയത്. "shitetoko_orca_photo_album" എന്ന ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലർ പങ്കുവച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
"ഒരു കാഴ്ചാ ബോട്ട് ടൂറിനിടെയാണ് ഈ കണ്ടെത്തൽ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഞാൻ 'ഷിരെറ്റോക്കോ നേച്ചർ ക്രൂയിസ് എവർഗ്രീൻ 38' എന്ന കപ്പലിലായിരുന്നു. റൗസുവിനു സമീപം ഓർക്കകളുടെ ഫോട്ടോയെടുത്ത് 15 വർഷത്തിനു ശേഷം ഞാൻ കാണുന്ന ആദ്യത്തെ വെളുത്ത ഓർക്കയാണിത്. എന്നെ കാണിച്ചതിന് ഷിരെറ്റോക്കോ ടൂറിസ്റ്റ് ബോട്ട് ജീവനക്കാർക്ക് നന്ദി. ഈ ഫോട്ടോ എനിക്ക് വളരെ അർത്ഥവത്താണ്. ഒരു ദശാബ്ദത്തിലേറെയായി ഞാൻ ഓർക്കകളുടെ ഫോട്ടോ എടുക്കുന്നു, ഞാൻ കണ്ട ആദ്യത്തെ വെളുത്ത ചിത്രമാണിത്. കഴിയുന്നത്ര ആളുകൾ ഇത് കാണുകയും ഈ മൃഗങ്ങൾ എത്ര അപൂർവവും മനോഹരവുമാണെന്ന് അഭിനന്ദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - എന്നാണ് വീഡിയോയ്ക്ക് ഫോട്ടോഗ്രാഫറായ ഹയാകാവ അടിക്കുറിപ്പ് നൽകിയത്.