
കംബോഡിയിലുള്ള ഒരാൾ പകർത്തിയ അപൂർവയിനം പല്ലിയുടെ ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസ് അമ്പരന്നു(lizard). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @scaryencounter എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഒരു പല്ലി അതിന്റെ വാലിൽ നിന്ന് തീപ്പൊരി പൊഴിക്കുന്നത് പോലൊരു ദൃശ്യമാണ് ഇപ്പോൾ ഓൺലൈനിൽ തരംഗമായി കൊണ്ടിരിക്കുന്നത്.
തന്റെ വീടിന്റെ പിന്നാമ്പുറത്ത് നിൽക്കുമ്പോഴാണ് കംബോഡിയിലുള്ള മനുഷ്യൻ അസാധാരണമായ ഒരു പല്ലി ഭിത്തിയിലിരിക്കുന്നത് കണ്ടത്.
അതിന്റെ വാലിൽ നിഗൂഢമായ ഒരു വെളിച്ചമുള്ളതായി തിരിച്ചറിഞ്ഞതോടെ അദ്ദേഹം ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പല്ലി ചുമരിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ അതിന്റെ വാൽ അനങ്ങുന്നതിന് അനുസരിച്ച്, വാലിന്റെ അഗ്രത്തിൽ ഒരു വൈദ്യുത പ്രവാഹം പോലെ തീ കത്തുന്നു. ദൃശ്യങ്ങളിൽ അത്തരത്തിൽ ഒരു പല്ലി ചുമരിൽ ഇഴയുന്നതാണ് കാണാനാവുക. ദൃശ്യങ്ങൾ പുറത്തു വന്നതോടെ വലിയ സ്വീകാര്യതയാണ് ദൃശ്യങ്ങൾക്ക് ലഭിച്ചത്.