
മൃഗങ്ങൾ തമ്മിലുള്ള ഐക്യം വെളിവാകുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറുണ്ട്(tigers). എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു ഹൃദയഹാരിയായ വീഡിയോ നെറ്റിസൺസിനിടയിൽ വളരെയേറെ ശ്രദ്ധ നേടി. Free Press Madhya Pradesh എന്ന എക്സ് ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്.
മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിൽ, നദീതീരത്ത് നിന്ന് ഒരുമിച്ച് വെള്ളം കുടിക്കുന്ന ഒരു കടുവയുടെയും ഒരു കൂട്ടം മാനുകളുടെയും ദൃശ്യം പുറത്തു വന്നു. കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, ഒരു മാൻ കൂട്ടം ഭയം കൂടാതെ ശാന്തമായി വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
വന്യജീവികൾ ഒരുമിച്ച് ഇടപെഴകുന്ന ഈ ദൃശ്യങ്ങളിൽ ഉള്ളത് അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ചയാണ്. കടുവ മാനുകളെ ആക്രമിക്കാൻ മുതിരുകയോ മാനുകൾ കടുവയെ ഭയപ്പെടുത്താൻ തുനിയുകയോ ചെയ്യുന്നില്ലെന്നുള്ളത് ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസ് ഒരേസമയം അത്ഭുതപ്പെടുകയും ആവേശഭരിതരാകുകയും ചെയ്തു. അതേസമയം, ദൃശ്യങ്ങളിൽ ഉള്ളത് പ്രശസ്ത പെൺകടുവയായ P-141 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.