
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ഫോട്ടോ ടൂറിസം സോണിൽ മാനുകളെ പതിയിരുന്നു വേട്ടയാടുന്ന കടുവയുടെ അപൂർവമായ ദൃശ്യങ്ങൾ പുറത്ത്(tiger hunting deer). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @WaliaRupesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഉധം സിംഗ് നഗറിലെ ടെറായി വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിൽ ഒരു കടുവ ഒരു മാനിനെ പതിയിരുന്ന് വേട്ടയാടുന്നത് കാണാം. കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി നിരവധി മാനുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഒരു മാനിനെ കടുവ പിടികൂടി. അതേസമയം, അപൂർവമായ ഈ ദൃശ്യങ്ങൾ വിനോദസഞ്ചാരികളിൽ ഒരാളാണ് പകർത്തിയതെന്നാണ് റിപ്പോർട്ട്.