
തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരമ്മ നടത്തിയ വീരോചിതമായ യുദ്ധത്തിൻറെ ദൃശ്യങ്ങൾ പുറത്തു വന്നു(Buffalo). ഇവിടെ ഒരു അമ്മ എരുമയാണ് തന്റെ കുട്ടി എരുമയെ രക്ഷിക്കാൻ ഒരു കൂട്ടം സിംഹങ്ങളോട് പോരാടുന്നത്. ഹൃദയ സ്പർശിയായ ഈ ദൃശ്യങ്ങൾ പുറത്തായതോടെ സമൂഹമാധ്യമത്തിൽ മാതൃ സ്നേഹത്തിന്റെ വിവിധ തലങ്ങളെ ചൂണ്ടി കാട്ടി വലിയ ചർച്ചകളാണ് ഉയർന്നിരിക്കുന്നത്.
കാട്ടിലെ രാജാവായ സിംഹത്തെ മറ്റൊരു മൃഗവും തോൽപ്പിച്ചതായി നമുക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത സാഹര്യത്തിലാണ് ഇങ്ങനൊരു വീഡിയോ പുറത്തു വരുന്നത്. ദൃശ്യങ്ങളിൽ ഒറ്റയ്ക്കായ ഒരു എരുമ കുട്ടിയെ വലിയ രണ്ടു മൂന്ന് സിംഹങ്ങൾ ആക്രമിക്കാൻ വരുന്നു. ഇത് കണ്ട അമ്മ എരുമ, തന്റെ കുട്ടിയെ രക്ഷിക്കാനായി ഓടി വന്ന് സിംഹങ്ങളെ ആക്രമിക്കുന്നു.
ഈ സമയം ഒരു കൂട്ടം സിംഹങ്ങൾ എരുമ കുട്ടിയെ ലക്ഷ്യമാക്കി വരുന്നു. എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന നിശ്ചയദാർഡ്യത്തിനു മുന്നിൽ ആ അമ്മ എല്ലാ സിംഹങ്ങളെയും വിരട്ടി ഓടിച്ചു. അമ്മയ്ക്ക് സഹായത്തിനായി പെട്ടെന്ന് ഒരു കൂട്ടം എരുമകൾ രംഗം പ്രവേശനം നടത്തുന്നതോടെ ആ അമ്മ, സിംഹങ്ങളെ തോല്പിച്ച് തന്റെ കുട്ടിയുടെ ജീവൻ അക്ഷരാർത്ഥത്തിൽ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ ദൃശ്യങ്ങൾ നെറ്റിസൺസിനിടയിൽ ശക്തമായ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമായി. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.