അമിതവേഗത്തിൽ വാഹനമോടിച്ചത് എതിർത്തു, സ്ത്രീയെ അടിച്ചും റോഡിൽ തള്ളിയിട്ടും റാപ്പിഡോ ഡ്രൈവർ; പ്രതികരിച്ച് നെറ്റിസൺസ് | Rapido driver

സംഭവത്തിൽ യുവതി ഡ്രൈവർക്കെതിരെ പരാതി നൽകി
Rapido driver
Published on

പൊതു നിറത്തിൽ വാഹനം ഓടിക്കുമ്പോൾ നാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്(Rapido driver). ഇല്ലാത്ത പക്ഷം നിയമങ്ങൾ നിലനില്കുന്നതിനാൽ ശിക്ഷ ലഭിക്കവുന്ന കുറ്റമാണ്. റോഡ് നിയമനങ്ങൾ ലാഞ്ചിക്കപെടുമ്പോൾ യാത്ര കാറിൽ പലരും അത് ചൂണ്ടിക്കാട്ടാറുള്ളത് പതിവാണ്. എന്നാൽ അത് ചൂണ്ടി കാട്ടിയതിന് നിങ്ങൾ ശിക്ഷിക്കപെട്ടാൽ എങ്ങനിരിക്കും? അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപെട്ടു.

ദിവസങ്ങൾക്ക് മുൻപാണ് അസ്വസ്ഥതയുണ്ടാക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങളിൽ, റാപ്പിഡോ ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചതിനെ യാത്രക്കാരിയായ സ്ത്രീ എതിർക്കുന്നത് കാണാം. എന്നാൽ ഉടൻ തന്നെ അതൊരു വലിയ തർക്കവും തുടർന്ന് സംഘർഷവുമായി മാറി. റാപ്പിഡോ ഡ്രൈവർ സ്ത്രീയെ ശക്തമായി അടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ നിലത്ത് വീഴുന്നു.

ഇതെല്ലം കണ്ട് സമീപത്തു നിന്ന ഒരാൾ പകർത്തിയതായി പറയപ്പെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്. സംഭവത്തിൽ യുവതി ഡ്രൈവർക്കെതിരെ പരാതി നൽകിയതായാണ് വിവരം. ജയനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് കേസിൽ അന്വേഷണ ചുമതല. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com