
രാജസ്ഥാനി നാടോടി കലാകാരന്മാർ പാടുമ്പോൾ നൃത്തം ചെയ്യുന്ന ഒരു റഷ്യൻ സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Rajasthani folk). "രാജസ്ഥാനി മാർക്കറ്റിലെ വെറുമൊരു റഷ്യൻ പെൺകുട്ടി" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ വീഡിയോ ഇതിനോടകം നാല് ദശലക്ഷം പേർ ഇത് കണ്ടുകഴിഞ്ഞു.
ഇന്ത്യൻ പുരുഷനെ വിവാഹം കഴിച്ച റഷ്യൻ സ്വദേശിനിയായ പോളിന അഗർവാളാണ് ദൃശ്യങ്ങളിൽ ഉള്ളത്. രാജസ്ഥാനിലെ ഒരു പ്രാദേശിക മാർക്കറ്റിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പോളിന അഗർവാളിന് വേണ്ടി രാജസ്ഥാനി കലാകാരന്മാർ "പോളിന ബൈസ" എന്ന് വിളിക്കുന്ന ഒരു ഗാനമാണ് ആലപിക്കുന്നത്.
രാജസ്ഥാനിൽ സ്ത്രീകളെ ബഹുമാനപൂർവ്വം വിളിക്കുന്ന പേരാണ് ബൈസ. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം രാജസ്ഥാനി കലാകാരന്മാരുടെ പ്രകടനത്തെയും ആംഗ്യത്തെയും പ്രശംസിച്ചു. ആ സ്ത്രീയുടെ സാംസ്കാരിക വിനിമയത്തെയും ഊഷ്മളമായ ഇടപെടലിനെയും നെറ്റിസൺസ് ഹൃദയത്തോട് ചേർക്കുകയും ചെയ്തു.