ഒഡീഷയിലെ എക്സ്പ്രസ്‌ തീവണ്ടിയിലെ എസി കോച്ചിൽ നിന്നും ബെഡ്ഷീറ്റ് മോഷ്ടിച്ച കുടുംബത്തെ കയ്യോടെ പിടികൂടി റയിൽവേ അധികൃതർ, വീഡിയോ | stealing bedsheets from AC coach

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @bapisahoo എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
stealing bedsheets from AC coach
Published on

ഒഡീഷയിലെ പുരിക്കും ന്യൂഡൽഹിക്കും ഇടയിൽ ഓടുന്ന സൂപ്പർഫാസ്റ്റ് ട്രെയിനായ പുരുഷോത്തം എക്സ്പ്രസിൽ നിന്നും ഒരു കുടുംബം 'റെയിൽവേ ബെഡ്ഷീറ്റുകൾ' മോഷ്ടിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു( stealing bedsheets from AC coach). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @bapisahoo എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൽക്കാസ്പദമായ സംഭവം പുരുഷോത്തം എക്സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് എസി കോച്ചിലാണ് നടന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തിരക്കേറിയാ തീവണ്ടിയായാണിത്.

റെയിൽവേ ബെഡ്ഷീറ്റുകൾ' മോഷ്ടിച്ചെടുത്തത് റെയിൽവേ അധികൃതർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം ദൃശ്യങ്ങൾ റെയിൽവേ സ്വത്തുക്കൾ മോഷ്ടിച്ചതിന്റെ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com