
മധ്യപ്രദേശ്: മധ്യപ്രദേശിലെ ഭോപ്പാലിൽ ഓടുന്ന ട്രെയിനിൽ നിന്ന് കാൽ വഴുതി വീണ ഒരാളെ റെയിൽവേ ജീവനക്കാരൻ രക്ഷപെടുത്തി(train). ട്രെയിനിന്റെ ചക്രങ്ങൾക്കരികിൽ വീണ യാത്രക്കാരനെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റെയിൽവേ ജീവനക്കാരൻ കണ്ടത്. ഉടൻ തന്നെ ജീവനക്കാരൻ ഇയാളെ വീണിടത്തു നിന്നും വലിച്ചു മാറ്റുകയായിരുന്നു.
ഇത് സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിന് സമീപമാണ് സംഭവം നടന്നത്. ഭാഗ്യവശാൽ, യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം ട്രെയിനിലെ മറ്റ് യാത്രക്കാർ സംഭവം കണ്ടയുടനെ ചങ്ങല വലിച്ചു. റെയിൽവേ ജീവനക്കാർ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്.