ഋഷികേശിൽ ഗംഗയുടെ ഒഴുക്കിൽ രക്ഷാപ്രവർത്തനം നടത്തി റാഫ്റ്റിംഗ് ഗൈഡ്; വീരോചിതമായ ദൃശ്യങ്ങൾ കണ്ട് ചേർത്തുപിടിച്ച് നെറ്റിസൺസ് | River Ganga

റാഫ്റ്റിംഗ് പര്യവേഷണത്തിനിടെ മുങ്ങിമരിക്കുന്ന ഒരാളെ രക്ഷിക്കാൻ ഒരു റാഫ്റ്റിംഗ് ഗൈഡ് നടത്തുന്ന വീരോചിതമായ ശ്രമങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്.
River Ganga
Published on

റിവർ റാഫ്റ്റിംഗ് ആവേശകരവും സാഹസികവുമായ ഒരു വിനോദമാണ്(River Ganga). എന്നാൽ അപകടത്തിൽപെട്ടാലോ? അതും ഗംഗ പോലൊരു നദിയിൽ? ഉത്തരാഖണ്ഡിലെ ഋഷികേശിൽ നടന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. നിമിഷങ്ങൾക്കകം തന്നെ വീഡിയോ ഓൺലൈനിൽ വൈറലാകുകയും നെറ്റിസൺസ് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. "Ajit Singh Rathi" എന്ന എക്സ് ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

റാഫ്റ്റിംഗ് പര്യവേഷണത്തിനിടെ മുങ്ങിമരിക്കുന്ന ഒരാളെ രക്ഷിക്കാൻ ഒരു റാഫ്റ്റിംഗ് ഗൈഡ് നടത്തുന്ന വീരോചിതമായ ശ്രമങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഗംഗാ നദിയുടെ ശക്തമായ ഒഴുക്കിൽ ലൈഫ് ജാക്കറ്റ് ധരിച്ച ഒരാൾ ഒഴുക്കിൽ പെട്ടിരിക്കുന്നതും അയാളെ രക്ഷിക്കാൻ റാഫ്റ്റിംഗ് ഗൈഡ് പരിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ റാഫ്റ്റിംഗ് ഗൈഡ് ഒരു കയർ വലിച്ചെറിഞ്ഞ് അയാളെ റാഫ്റ്റിലേക്ക് വലിച്ചു. അയാൾ അടുത്തെത്തിയപ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു.എന്നിരുന്നാലും ഗൈഡും വിനോദസഞ്ചാരികളും ഒരുമിച്ച് ഇരുവരെയും റാഫ്റ്റിലേക്ക് കയറ്റി. ഇതോടെ ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് ഗൈഡിന്റെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com