
തൃശൂര്‍: തൃശൂരിൽ നാലോണ പുലിക്കളിക്ക് കൊടിയേറി (Pulikali Kodiyettam). മേയർ പുലിക്കൊട്ട് കൊട്ടുന്നതിനൊപ്പം വരയന്‍പുലി ചുവട് വച്ചപ്പോൾ നഗരം പൂര്‍ണമായും ഓണലഹരിയിലായി.
വെള്ളിയാഴ്ച്ച രാവിലെ 9.30ന് പുലിക്കളിയുടെ കൊടിയേറ്റ് നാടുവിലാലിൽ നടന്നു. ചടങ്ങ് നിർവ്വഹിച്ചത് മേയര്‍ എം.കെ. വര്‍ഗീസ് ആണ്.
പുലിക്കളി സെപ്റ്റംബർ 18നാണ്. ഏഴ് ടീമുകളാണ് ഇക്കുറി പങ്കെടുക്കുന്നത്. പുലിക്കളിയും കുമ്മാട്ടി മഹോത്സവവും ഇക്കുറി ഒഴിവാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ, പിന്നീട് അനുമതി നൽകുകയായിരുന്നു.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് കുമ്മാട്ടി ഉത്സവത്തിൻ്റെ കൊടിയേറ്റം നടക്കും. നടുവിലാലിലാണ് ചടങ്ങ് നടക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കൊടിയേറ്റം നിർവ്വഹിക്കുന്നത്.
പരിപാടി സംഘടിപ്പിക്കുന്നത് ജില്ലാ കുമ്മാട്ടിക്കൂട്ടായ്മയാണ്. കുമ്മാട്ടിക്കളികൾ നടക്കുന്നത് ഉത്രാടം മുതല്‍ നാലാം ഓണം വരെയാണ്.