
മധ്യപ്രദേശിലെ ഛത്തർപൂരിൽ തെരുവ് നായ്ക്കൾക്കെതിരായ ക്രൂരതയെ എതിർത്തതിന് മൃഗസ്നേഹിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രതിഷേധത്തിന് ഇടയാക്കി(Youth brutally beaten). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @oneindianewscom എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്
ദൃശ്യങ്ങളിൽ, തെരുവ് നായ്ക്കൾക്കെതിരായ ക്രൂരതയെ എതിർത്തതിന് യുവാവിനെ മർദിക്കുന്നതു കാണാം. ബലൂൺ വിൽപ്പനക്കാരനായ രാംകിഷോർ നായ്ക്കളെ കല്ലെറിയുന്നത് കണ്ടപ്പോഴാണ് ബല്ലു ചൗരസ്യ എന്ന ഇര ഇടപെട്ടത്. ഇതേ തുടർന്നാണ് രാംകിഷോറും സംഘവും ബല്ലു ചൗരസ്യയെ വടികൊണ്ട് അടിച്ചത്. സംഭവം കണ്ടുനിന്നവർ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു. അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ് രംഗത്തെത്തി.