ഭോപ്പാലിൽ പെട്രോൾ പമ്പ് ജീവനക്കാരൻ കബളിപ്പിക്കാൻ ശ്രമിച്ചത് കയ്യോടെ പിടികൂടി ഉപഭോക്താവ്, വീഡിയോ | Petrol pump employee cheat customer

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @nd_news_bhopal എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Petrol pump employee cheat customer
Published on

മധ്യപ്രദേശിലെ ഭോപ്പാലിൽ പട്ടാപകൽ പെട്രോൾ പമ്പ് ജീവനക്കാരൻ ഉപഭോക്താവിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്(Petrol pump employee cheat customer). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @nd_news_bhopal എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശങ്ങൾക്ക് ആസ്പദമായ സംഭവം ഭോപ്പാലിലെ ജെഹ്നാഗിരാബാദിലുള്ള രാജധാനി പെട്രോൾ പമ്പിലാണ് നടന്നത്. പമ്പിൽ പെട്രോളടിക്കാൻ വന്ന ഉപഭോക്താവ് ജീവനക്കാരനോട് 16 ലിറ്റർ പെട്രോൾ ആവശ്യപ്പെട്ടു.

എന്നാൽ, പെട്രോൾ അടിച്ചതിന് ശേഷം ടാങ്കിന് വേണ്ടത്ര ഭാരമില്ലെന്ന് തോന്നിയ ഉപയോക്താവ് ഇന്ധനം മറ്റൊരു ക്യാനിലേക്ക് പകർന്നു. ശേഷം അത് അളന്നു നോക്കവെ 16 ലിറ്റർ ഇന്ധനത്തിന് പകരം 13 ലിറ്റർ മാത്രമാണ് നൽകിയതെന്ന് കണ്ടെത്തി. ഇതോടെ ഉപയോക്താവ് 'മോഷണം' നടന്നതായി പരാതിപ്പെടുകയും ചെയ്തു. അതേസമയം ജീവനക്കാരൻ പ്രശ്നത്തിന് കാരണം 'മെഷീൻ തകരാറാ'ണെന്നാണ് വിശദീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com