
ലഖ്‌നൗവിൽ നടക്കുന്ന മാമ്പഴ മഹോത്സവത്തിൽ നിന്നും മാമ്പഴം കൊള്ളയടിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(mango). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ വിവിധ ഹാൻഡിലുകൾ പങ്കിട്ട ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ചിരി പടർത്തുകയാണ്.
യു.പി തലസ്ഥാനമായ ലഖ്‌നൗവിൽ ജൂലൈ 4 മുതൽ ജൂലൈ 6 വരെയാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കവി കുമാർ സിംഗ്, ഭോജ്പുരി നടനും ഗായകനുമായ പവൻ സിംഗ് തുടങ്ങി നിരവധി പ്രമുഖർ ഉത്സവത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, ജൂലൈ 6 ന് ഉത്സവം അവസാനിച്ചതോടെ, സന്ദർശകർ മാമ്പഴം വാരി കൂട്ടൻ തിരക്കുകൂട്ടി. സ്ത്രീകൾ ഡപ്പട്ടകളിലും സാരികളിലും പോക്കറ്റുകളിലുമെല്ലാം മാമ്പഴങ്ങൾ വാരി നിറച്ചു.