കാർണിവൽ ക്രൂയിസ് കപ്പലിൽ കോഴിയിറച്ചി ടെൻഡറിനെച്ചൊല്ലി യാത്രക്കാർ തമ്മിൽ തർക്കം: പരസ്പരം അടിച്ചു, നിലത്തിട്ട് ചവിട്ടി, വീഡിയോ | Passengers fight in ship

മൈക്ക് ടെറ എന്ന സഹയാത്രികന്റെ @mikeisterra എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ship
Published on

മിയാമിയിലേക്ക് പോകുന്ന കാർണിവൽ ക്രൂയിസ് കപ്പലിൽ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Passengers fight in ship). മൈക്ക് ടെറ എന്ന സഹയാത്രികന്റെ @mikeisterra എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ആഗസ്റ്റ് 21 തിങ്കളാഴ്ച പുലർച്ചെയാണ് നടന്നതെന്നാണ് വിവരം. പുറത്തുവന്ന ദൃശ്യങ്ങളിൽ കപ്പലിൽ യാത്രക്കാർ തമ്മിൽതല്ലുന്നത് കാണാം. വലിയൊരു കൂട്ടം യാത്രക്കാർ പരസ്പരം അടിക്കുന്നുണ്ട്. ചിലർ നിലത്ത് വീഴുന്നുണ്ട്.

എന്നാൽ ചിക്കൻ ടെൻഡറിനെച്ചൊല്ലിയാണ് കപ്പലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതെന്നാണ് വിവരം. അതേസമയം, കപ്പലിനുള്ളിൽ ഉണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com