
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(theft in train). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ prince_jay_rathore എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരു മോഷ്ടാവ് യാത്രക്കാരിൽ നിന്ന് ജീവൻ രക്ഷിക്കാൻ ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടക്കുന്നത് കാണാം. കീറിയ ഷർട്ട് ധരിച്ച മോഷ്ടാവിനെ ഒരു യാത്രക്കാരന്റെ ഫോൺ മോഷ്ടിച്ച കുറ്റത്തിന് ആളുകൾ മർദ്ദിച്ചു. ജീവൻ രക്ഷിക്കാനായി അയാൾ ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടക്കുന്നു.
എന്നാൽ, തൂങ്ങി കിടക്കുന്ന ഇയാളെ യാത്രക്കാരിൽ ആരോ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നുണ്ട്. ഇതോടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കളളൻ അപകടകരമായി ചാടി. വീഴ്ചയ്ക്ക് ശേഷം കള്ളന്റെ ജീവൻ നഷ്ടപ്പെട്ടോ അതോ പരിക്കുകളോടെ രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ല.
അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ നെറ്റിസൺസ് കള്ളനെ അനുകമ്പയോടെയാണ് നോക്കി കണ്ടത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ അനുനിമിഷം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.