
കൗതുകകരമായ ഒരു തീവണ്ടി യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസണ്സിനിടയിൽ ചർച്ചയായിരിക്കുന്നത്(train). ഇന്ത്യൻ റെയിൽവേയിലെ തീവണ്ടി യാത്രകൾ പൊതുവെ ക്ലേശകരമാണ്. എന്നാൽ തീവണ്ടി യാത്ര സുഖകരമാക്കാൻ ഒരു യാത്രികൻ ഫാൻ കൊണ്ടുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @abhishek_hindu_.5 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ട്രെയിൻ നമ്പർ 12420 ഗോമതി എക്സ്പ്രസിലാണ് സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. ദൃശ്യങ്ങളിൽ ഒരു ടേബിൾ ഫാനിന് സമീപം ആശ്വാസത്തോടെ ഇരിക്കുന്ന ഒരു പുരുഷനെ കാണാം. ഫാൻ ലൈറ്റ്ബോർഡിൽ പ്ലഗ് ചെയ്താണ് അയാൾ ഫാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ അയാൾ ആളുകളുടെ ശ്രദ്ധ പൂർണമായും പിടിച്ചുപറ്റി. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ ടെക്നോളജി മാൻ ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. മാത്രമല്ല; ഈ വീഡിയോ ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ 1.7 ദശലക്ഷം കാഴ്ചയും 34K+ ലൈക്കുകളും നേടി.