
അമേരിക്കൻ എയർലൈൻസിലെ ഒരു യാത്രക്കാരിയും ക്രൂ അംഗവും റോക്ക്-പേപ്പർ-സിസേർസ് എന്ന വിനോദത്തിൽ ഏർപ്പെടുന്ന രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(rock-paper-scissors). വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഗ്രൗണ്ട് ക്രൂ അംഗത്തോടൊപ്പമാണ് യാത്രിക ഈ വിനോദത്തിൽ ഏർപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാമിൽ erinandpaulfly എന്ന ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടക്കുന്നത്. വിമാനത്തിനുള്ളിൽ നിന്ന് ഗെയിം കളിക്കുന്ന ഡാലി എന്ന സ്ത്രീയുടെയും എയർലൈൻ ജീവനക്കാരന്റെയും ദൃശ്യങ്ങൾ പകർത്തിയത് അവരുടെ ഭർത്താവായ പോൾ ഹുക്കറാണ്.
"എന്റെ ഭാര്യയോടൊപ്പം സ്റ്റോൺ-പേപ്പർ-സിസേർസ് എന്ന ഗെയിം കളിച്ച ആ മനുഷ്യന് നന്ദി. നീ അവളെ പാറക്കലും കടലാസുമാക്കി മാറ്റി" - അദ്ദേഹം അടിക്കുറിപ്പായി എഴുതി. ഈ ദൃശ്യങ്ങൾ ഇതുവരെ 1 ദശലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. ദൃശ്യങ്ങൾ വൈറലായതോടെ ഡാളസ്-ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഗ്രൗണ്ട് ക്രൂ ചീഫ് 'ടോമി'യാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞു. നെറ്റിസൺസ് ദൃശ്യങ്ങളെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.