
മധ്യപ്രദേശിലെ നർസിംഗ്പൂരിൽ വ്യാപാരിയും പോലീസും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(police beating up a young man). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം കരേലി പട്ടണത്തിലാണ് നടന്നതെന്നാണ് വിവരം. പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ദിപാൻഷു യാദവ് എന്ന യുവാവ് തന്റെ വാഹനം ഒരു ബാങ്കിന് പുറത്ത് പാർക്ക് ചെയ്തതോടെയാണ് സംഭവം തുടങ്ങിയത്.
എന്നാൽ പോലീസുകാർ ഇയാളുടെ വാഹനം അവിടെ നിന്നും വലിച്ചിഴച്ചു. യുവാവ് അത് എതിർത്തു. ഇതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു. ദൃശ്യങ്ങളിൽ നാലഞ്ച് പോലീസുകാർ ദിപാൻഷു യാദവ് എന്ന യുവാവിന്റെ കോളറിൽ പിടിച്ച് നിലത്ത് തള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. പിന്നീട്, തിരിച്ച് അയാൾ ഒരു പോലീസുകാരനെ മർദ്ദിക്കുന്നു. ഇതോടെ സംഘർഷം കനക്കുന്നു.