
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വെള്ളപ്പൊക്കത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിനെ തലയ്ക്കു മുകളിൽ എടുത്തുയർത്തി രക്ഷപെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തു വന്നു(flood-hit Prayagraj). സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @PriyaSarojMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ഞായറാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിനെ തലയ്ക്കു മുകളിലൂടെ ചുമന്ന് വെള്ളക്കെട്ടുള്ള തെരുവ് മുറിച്ചു കടക്കുന്നത് കാണാം.
അവരുടെ കൈവശം ഒരു നവജാത ശിശുവാണുള്ളത്. പിതാവ് കുഞ്ഞിനെ സുരക്ഷിതമായി പിടിച്ചിരിക്കുന്നതും കുഞ്ഞിന്റെ അമ്മ അനുഗമിക്കുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ജനങ്ങളുടെ ദുരവസ്ഥയെ കുറിച്ചോർത്ത് നെറ്റിസൺസ് ആകുലതകൾ പങ്കുവച്ചു.